ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിന്റെ ആദ്യം അങ്കം ഇന്ന്..
ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിന്റെ ആദ്യം അങ്കം ഇന്ന്..
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ ടീം എന്നാ സ്വപ്നം പൂവണിഞ്ഞത്.എട്ടു വർഷങ്ങൾക്ക് മുന്നേ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിന് ബൂട്ട് കെട്ടിയ പോലെ വനിതാ ടീം തങ്ങളുടെ ആദ്യ മത്സരത്തിന് വേണ്ടി ബൂട്ട് കെട്ടുകയാണ്. കേരള വനിതാ ലീഗിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം.
സീസണിലെ ആദ്യത്തെ ഹോം മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം തയ്യാറായി കഴിഞ്ഞു.എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരം.എമിരേറ്റ്സ് സോക്കർ ക്ലബ്ബാണ് എതിരാളികൾ. 4 മണിക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം ആരംഭിക്കുക.
പുരുഷ ടീമിന് കൊടുത്ത അതെ പിന്തുണ വനിതാ ടീമിനും ആവശ്യമാണ്. വിജയത്തോടെ തന്നെ തങ്ങളുടെ യാത്ര തുടങ്ങാൻ വനിതാ ടീമിന് സാധിക്കട്ടെ. വനിതാ ടീം ലിസ്റ്റ് ഒപ്പം കൊടുക്കുന്നു.കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക
Our Whatsapp Group
Our Telegram
Our Facebook Page